വയനാട് ചൂരൽമലയിൽ ബസ് അപകടം; രണ്ട് കാൽനട യാത്രക്കാർക്ക് പരിക്ക്; അപകടം ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന്

Update: 2024-10-11 13:36 GMT
വയനാട് ചൂരൽമലയിൽ ബസ് അപകടം; രണ്ട് കാൽനട യാത്രക്കാർക്ക് പരിക്ക്; അപകടം ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന്
  • whatsapp icon

വയനാട്: വയനാട് ചൂരൽമലയിൽ ബസ് അപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാൽനട യാത്രക്കാരായ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്ക് സംഭവിച്ചത്. മേപ്പാടി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.

ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടം നടന്നത്. ബസിന്റെ നിയന്ത്രണം തെറ്റിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ബസ് തങ്ങളുടെ നേര്‍ക്ക് വരുന്നത് കണ്ട് കുതറി ഓടാൻ ശ്രമിച്ച വഴിയാത്രക്കാർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Tags:    

Similar News