ഫോണ്‍ ചോര്‍ത്തലില്‍ ഒരാഴ്ച ആയിട്ടും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല; സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന വിവരം ഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയെന്ന് ഗവര്‍ണ്ണര്‍
സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന വിവരം ഗൗരവതരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്
By : സ്വന്തം ലേഖകൻ
Update: 2024-10-02 06:36 GMT
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന വിവരം ഗൗരവതരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി ഈ വിവരം തന്നില്‍നിന്നും മറച്ചുവച്ചു. മാധ്യമങ്ങളോടാണ് ഇത് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഈ വിവരം എപ്പോള്‍ അറിഞ്ഞുവെന്ന് തനിക്ക് അറിയണം. എന്തുകൊണ്ട് ഇക്കാര്യം രാജ്ഭവനെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരാഴ്ച ആയിട്ടും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കുറച്ചുകൂടി കാത്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.