സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റു; സ്‌കൂട്ടര്‍ യാത്രക്കാരിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Update: 2024-11-13 08:16 GMT

കോഴിക്കോട്: ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ആശ്വാസമായി കോടതി വിധി. 32 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനാണ് കോടതി വിധി. വടകര പതിയാരക്കര വണ്ടായിയില്‍ സുമിതയ്ക്ക് (33) വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് ഉത്തരവ്. വടകര മോട്ടോര്‍ ആന്റ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതിയുടെതായിരുന്നു വിധി.

തുകയ്‌ക്കൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം യുവതിക്ക് നൽകാനാണ് ഉത്തരവ്. ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. 2021 ഒക്ടോബര്‍ 29ന് ദേശീയ പാതയിലെ നാരായണ നഗരം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. ഭര്‍ത്താവ് രൂപേഷ് കുമാറിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുമിതയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Tags:    

Similar News