മകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു; ആണ്ടവരുടെ അന്ത്യം ഇന്ന് പുലര്‍ച്ചയോടെ

മകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു;

Update: 2025-08-30 07:21 GMT

ഇടുക്കി: മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ആണ്ടവര്‍ (84) മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു. സംഭവത്തില്‍ മകന്‍ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദീര്‍ഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവര്‍. കഴിഞ്ഞ 24ന് രാത്രി 11 മണിയോടെയായിരുന്നു ആണ്ടവരെ മകന്‍ മര്‍ദ്ദിച്ചത്.ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മണികണ്ഠന്‍ ആണ്ടവരെ ടേബിള്‍ ഫാന്‍, ഫ്‌ലാസ്‌ക് എന്നിവ ഉപയോഗിച്ച് തലയിലും മുഖത്തും മര്‍ദ്ദിക്കുകയായിരുന്നു.

ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കല്‍ കോളേജിലും പിന്നീട് മധുര മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മധുര മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Tags:    

Similar News