കോടതി നടപടി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു; സിപിഎം വനിതാ നേതാവിന് 1000 രൂപ പിഴയിട്ട് കോടതി

കോടതി നടപടി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു; സിപിഎം വനിതാ നേതാവിന് 1000 രൂപ പിഴയിട്ട് കോടതി

Update: 2025-10-21 11:53 GMT

പയ്യന്നൂര്‍: ടി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സിപിഐഎം നേതാവ് കസ്റ്റഡിയില്‍. പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജ്യോതിയെയാണ് കോടതി നിര്‍ദേശപ്രകാരം കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ധനരാജ് വധക്കേസിന്റെ വിചാരണയ്ക്കിടെയാണ് സംഭവം.

പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഫോണില്‍ പകര്‍ത്തിയതിനാണ് ജ്യോതിക്കെതിരായ നടപടി. അഞ്ച് മണിവരെ കോടതിയില്‍ നില്‍ക്കാനും 1000 രൂപ പിഴയും കോടതി വിധിച്ചു. ആദ്യം ഇവരെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു എങ്കിലും പിന്നീട് ശിക്ഷ പിഴയില്‍ ഒതുക്കുകയായിരുന്നു. നേതാവിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.

Tags:    

Similar News