കഞ്ചാവ് കലര്‍ന്ന മിഠായി രൂപത്തിലുള്ള ലഹരിവസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയില്‍
മിഠായി രൂപത്തിലുള്ള ലഹരിവസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയില്‍
പത്തനംതിട്ട: കഞ്ചാവ് കലര്‍ന്ന മിഠായി രൂപത്തിലുള്ള ലഹരിവസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയിലായി. ഉത്തര്‍പ്രദേശ് ഗോരക്പൂര്‍ ബിസാര വില്ലേജില്‍ റൂദാല്‍ എന്ന സ്ഥലത്ത് റാം ഹുസില (50) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 10:45ന് ആറാട്ടുപുഴ ദേവീക്ഷേത്രം അംഗനവാടി റോഡില്‍ പുതുവന പുത്തന്‍വീട്ടില്‍ നിന്നാണ് എസ് ഐ വി വിഷ്ണുവിന്റെ നേതൃത്വത്തില്‍ ലഹരിവസ്തു കണ്ടെടുത്തത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് കലര്‍ന്ന മിഠായിരൂപത്തിലുള്ള ലഹരി വ്യവസ്ഥ സൂക്ഷിച്ചു വച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.പോലീസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
രാത്രി 9 ന് ഇവിടെയെത്തിയ പോലീസ് സംഘം, വീടിന്റെ വടക്ക് പടിഞ്ഞാറുള്ള ജനലിന്റെ താഴെ കോണ്‍ക്രീറ്റ് സ്ലാബിന്റെ അടിയില്‍ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തു കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പോളിത്തീന്‍ കവറിനുള്ളില്‍ നിന്നാണ് ഗുളിക രൂപത്തില്‍ കഞ്ചാവ് കലര്‍ന്ന മിഠായി കണ്ടെടുത്തത്. 200 ഗ്രാം വീതം വരുന്ന ചെറിയ പാക്കറ്റുകള്‍ അഞ്ചു കവറിലായി ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.