ഭാര്യാമാതാവിനെ മഴുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മരുമകന്‍ പോലീസ് കസ്റ്റഡിയില്‍; ഭാര്യയുമായുളള വഴക്കിനെ തുടര്‍ന്നുള്ള അരുംകൊലയെന്ന് വെച്ചുച്ചിറ പൊലീസ്

ഭാര്യാമാതാവിനെ മഴുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Update: 2025-07-16 11:29 GMT

വെച്ചൂച്ചിറ: ഭാര്യാമാതാവിനെ മഴുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മരുമകന്‍ പോലീസ് കസ്റ്റഡിയിലായി. പത്തനംതിട്ട വെച്ചൂച്ചിറ അഴുത ഉന്നതിയില്‍ ഉഷാമണി (54) ആണ് കൊല്ലപ്പെട്ടത്. മുക്കൂട്ടുതറ തുമരംപാറ സ്വദേശി സുനില്‍ ആണ് പ്രതി.

ഉഷാമണിയുടെ തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. വീടിന് മുന്നില്‍ വെച്ചാണ് കൊലപാതകം. സംഭവശേഷം സുനില്‍ അവിടെത്തന്നെ നിലയുറപ്പിച്ചു. പൊലീസെത്തിയപ്പോള്‍ താന്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് അറിയിച്ചു. തുടര്‍ന്ന് പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്തു.

വീട്ടുവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സുനില്‍ വീട്ടില്‍ നിന്നും അകന്ന് ഭാര്യ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കുടുംബവഴക്ക് സ്ഥിരമായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. നേരത്തെയും പരാതി എത്തിയിരുന്നു. പൊലീസിനെയും കാത്ത് വഴിയരികില്‍ നിന്ന സുനില്‍ നടന്ന സംഭവം പൊലീസിനോട് വിവരിക്കുകയും ചെയ്തു. വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.


Tags:    

Similar News