അടുത്ത സൗഹൃദത്തിന്മേലുള്ള അധികാര പ്രയോഗം; പത്തൊമ്പതുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചു; യുവതിയുടെ പിതാവിന്റെ പരാതിയില്‍ സുഹൃത്ത് അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

Update: 2025-07-28 16:49 GMT

അടൂര്‍: സൗഹൃദത്തിലുള്ള യുവതിയെ വീട്ടില്‍ കയറി മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതിന് യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ പരുത്തിയില്‍ താഴെതില്‍ ജോബിന്‍ ബാബു (21)ആണ് പിടിയിലായത്.25 ന് ഉച്ചക്ക് 2 ന് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കൊണ്ടും, വീട്ടിലിരുന്ന കേബിള്‍ കൊണ്ടും പുറത്തും കൈകാലുകളിലും അടിക്കുകയായിരുന്നു. രണ്ട് കേബിളും ചേര്‍ത്തു ഒരുമിച്ച് വച്ചാണ് മര്‍ദ്ദിച്ചത്. വേദനയും നീരും കാരണം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും യുവതിയോടുള്ള സംശയം മൂലമാണ് ജോബിന്‍ ഉപദ്രവിച്ചതെന്നും മൊഴിയില്‍ വെളിപ്പെടുത്തി.

ഇന്നലെ രാത്രി പിതാവ് ഏനാത്ത് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന്, യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എസ് സി പി ഓ സിന്ധു എം കേശവന്‍ മൊഴി രേഖപ്പെടുത്തി, എസ്.ഐ ആര്‍.ശ്രീകുമാറാണ് കേസെടുത്തത്. ഇരുവരും മൂന്നുവര്‍ഷമായി സൗഹൃദത്തിലാണ്. നിരന്തരം ഫോണ്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാറുമുണ്ട്. വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്താണ് ഇയാള്‍ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്‍പ്പിച്ചത്. പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു, ചാര്‍ജര്‍ കേബിള്‍ കണ്ടെടുത്തു. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News