2.038 ഗ്രാം എംഡിഎംഎയുമായി തിരുവല്ലയില്‍ രണ്ടു യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍
2.038 ഗ്രാം എംഡിഎംഎയുമായി തിരുവല്ലയില്‍ രണ്ടു യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍
By : ശ്രീലാല്‍ വാസുദേവന്‍
Update: 2025-08-16 17:16 GMT
തിരുവല്ല: എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കവിയൂര്‍ പുളിമല സ്വദേശി നിഖില്‍ ഐസക് (27), മഞ്ഞാടി തൈമല സ്വദേശി ജിജിന്‍ ജോയ് (24) എന്നിവരെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേന്ദ്രനും സംഘവും ചേര്‍ന്ന് മഞ്ഞാടി തൈമല ഭാഗത്ത് നിന്ന് പിടികൂടിയത്.
യുവാക്കളുടെ പക്കല്‍ നിന്നും 2.038 ഗ്രാം എംഡിഎംഎയാണ് കിട്ടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എംഡിഎംഎ കടത്തിക്കൊണ്ടു വരാന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ പ്രസാദ്, പ്രിവന്റിവ് ഓഫീസര്‍ രതീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനുപ്രസാദ്, അര്‍ജുന്‍ അനില്‍, സിനിമോള്‍, ഡ്രൈവര്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു