നാലു വര്‍ഷം മുന്‍പ് ആറാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം; ഇപ്പോള്‍ സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ കുട്ടി തുറന്നു പറഞ്ഞു; മധ്യവയസ്‌കനും യുവാവും അറസ്റ്റില്‍

മധ്യവയസ്‌കനും യുവാവും അറസ്റ്റില്‍

Update: 2025-11-24 17:20 GMT

കൊടുമണ്‍: ആറാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. തട്ട മല്ലിക കലതിക്കാലായില്‍ മേലേ തുണ്ട് വീട്ടില്‍ രാജന്‍ (52), ചാരുംമൂട് ഇടക്കുന്നം നടയുടെ കിഴക്കേതില്‍ എസ്. വിഷ്ണു (33) എന്നിവരാണ് അറസ്റ്റിലായത്. 2021 ല്‍ കുട്ടി ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് സംഭവം.

സ്വകാര്യഭാഗങ്ങളില്‍ പിടിച്ചതായി കൗണ്‍സിലിങ്ങില്‍ കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൊഴി രേഖപ്പെടുത്തി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടി. അന്വേഷണസംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഖില്‍, അനൂപ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News