യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: നാലു പേര്‍ അറസ്റ്റില്‍
യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
മല്ലപ്പള്ളി: അയല്‍വാസിയായ യുവാവിനെ സംഘം ചേര്‍ന്ന് വീടു കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ആനിക്കാട് ഹനുമാന്‍കുന്ന് സ്വദേശികളും സഹോദരങ്ങളുമായ വെള്ളരിങ്ങാട്ട് കുന്നില്‍ വീട്ടില്‍ ടിറ്റോ ടി വി (38), ഉണ്ണി എന്നു വിളിക്കുന്ന ടിന്‍സണ്‍ വി ടി (35), മണ്ണില്‍ മേപ്രത്ത് വീട്ടില്‍ നിഖില്‍ ചാക്കോ (34), വെളളരിങ്ങാട്ട് കുന്നില്‍ വീട്ടില്‍ സിറിന്‍ സിബി (28) എന്നിവരെയാണ് കീഴ്വായ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
സമീപവാസിയും പ്രതികളുടെ പരിചയക്കാരനുമായ ഹനുമാന്‍കുന്ന് സ്വദേശി സാജന്റെ(43) സുഹൃത്തിനെ പ്രതികള്‍ മുമ്പ് ഉണ്ടായിരുന്ന ഏതോ പ്രശ്നത്തിന്റെ പേരില്‍ കഴിഞ്ഞദിവസം റോഡില്‍ വെച്ച് അസഭ്യം വിളിച്ചു. അതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പോലീസ് എത്തി ഇരുകൂട്ടരെയും പറഞ്ഞു വിടുകയും ചെയ്തിരുന്നു. പിന്നീട് പ്രതികള്‍ സംഘടിതമായി സാജന്റെ വീട്ടിലെത്തി കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്പിക്കുകയായിരുന്നു. തലയില്‍ പരുക്കേറ്റ സാജന്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി . ഒളിവില്‍പ്പോയ മറ്റു പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
ി