തിരുവമ്പാടി പോളിങ് ബൂത്തുകളിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം; പിന്നാലെ പോലീസിന്റെ വൻ സന്നാഹം; വോട്ട് ചെയ്യാനെത്തിയ ആളുകൾ മടങ്ങി; പോലീസ് നടപടിക്കെതിരെ വിമർശനം

Update: 2024-11-14 12:45 GMT

തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നീലേശ്വരം പോളിങ് ബൂത്തുകൾ സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധി സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കെതിരെ വിമർശനം.

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബൂത്തുകളിൽ നിരോധാജ്ഞ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകളിൽ നിരോധാജ്ഞ പ്രഖ്യാപിക്കുന്നത് വളരെ സാധാരണ നിലയിലുള്ള നടപടി ക്രമം മാത്രമാണെന്നും എന്നാൽ ഇതിനെ മാധ്യങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് വാർത്തയാക്കിയിരുന്നതെന്നും വിമർശനം ഉയർന്നിരുന്നു.

രാവിലെ പത്ത് മണി വരെ സമാധാനപരമായാണ് ജനങ്ങൾ ബൂത്തിലേക്കെത്തി വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ പ്രിയങ്ക ഗാന്ധി പോളിങ് ബൂത്തിലേക്ക് വരുന്നത് പ്രമാണിച്ച് പോലീസിന്റെ വലിയൊരു സന്നാഹം തന്നെ പോളിങ് ബൂത്തുകളിൽ തമ്പടിച്ചിരുന്നു. 10 മണിക്ക് ശേഷം വോട്ട് രേഖപ്പെടുത്താനെത്തിയ ജനങ്ങളെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും അനുവദിക്കാതെ പോലീസ് ഭീകരാന്തരീഷം സൃഷ്ടിക്കുകയായിരുന്നു.

തുടർന്ന് വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികൾ പോലീസുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശേഷം അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് പോലീസ് സ്ഥലത്ത് നിന്നും പിന്മാറിയത്. 

Similar News