രാവിലെ ആ കാഴ്ച കണ്ട് ആളുകൾ പതറി; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി പരിശോധന; ഉപ്പളയിൽ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം; സമീപത്ത് സിറിഞ്ച്; വൻ ദുരൂഹത; അത് കൊലപാതകമോ?
By : സ്വന്തം ലേഖകൻ
Update: 2025-11-01 16:28 GMT
കാസർകോട്: ഉപ്പള റെയിൽവേ ഗേറ്റിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശിയായ നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം നൗഫലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ പാന്റ് പോക്കറ്റിൽ നിന്ന് ഒരു സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെടുത്തു. നൗഫൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും, രണ്ട് കൊലക്കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.