കെട്ടിടം പൊളിക്കുന്നതിനെ നില തെറ്റി വീണ തൊഴിലാളിയുടെ നെഞ്ചിലേക്ക് ജാക്ക് ഹാമര്‍ തുളച്ചു കയറി: കൊടുമണ്‍ സ്വദേശി ജയിംസിന് ദാരുണാന്ത്യം
കെട്ടിടം പൊളിക്കുന്നതിനെ നില തെറ്റി വീണ തൊഴിലാളിയുടെ നെഞ്ചിലേക്ക് ജാക്ക് ഹാമര്‍ തുളച്ചു കയറി
By : സ്വന്തം ലേഖകൻ
Update: 2024-12-05 11:46 GMT
കൊടുമണ്‍: പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ജാക് ഹാമര്‍ നെഞ്ചത്ത് തുളച്ച് കയറി തൊഴിലാളി മരിച്ചു. കൊടുമണ്‍ കളീയ്ക്കല്‍ ജയിംസ് (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 ന് നെടുമണ്‍കാവിലുള്ള പഴയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ താഴെ വീണ ജയിംസിന്റെ നെഞ്ചത്തേക്ക് മെഷീന് തുളച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീന. മക്കള്‍: നേഹ അന്ന, നിര്‍മ്മല. മരുമക്കള്‍: ബിജോഷ്, ജിനു.