വിഷം കഴിച്ച് ചികിത്സയിലിരുന്ന വയനാട് ഡി.സി.സി ട്രഷററുടെ മകന്‍ മരിച്ചു; വിഷം കഴിച്ച എന്‍.എം. വിജയന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു

വിഷം കഴിച്ച് ചികിത്സയിലിരുന്ന വയനാട് ഡി.സി.സി ട്രഷററുടെ മകന്‍ മരിച്ചു;

Update: 2024-12-27 16:12 GMT

കോഴിക്കോട്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷററുടെ മകന്‍ മരിച്ചു. എന്‍.എം. വിജയന്റെ മകന്‍ മണിച്ചിറ മണിചിറക്കല്‍ ജിജേഷ് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം. വിജയന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

ജിജേഷിനെയും പിതാവ് വിജയനെയും ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിഷം അകത്തു ചെന്ന് അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ നല്‍കിയ പ്രാഥമിക ചികിത്സക്കുശേഷം ഇരുവരെയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെയാണ് ജിജേഷ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ഇരുവരും വിഷംകഴിച്ചതെന്നാണ് സൂചന. സുല്‍ത്താന്‍ബത്തേരി കോഓപറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ മുമ്പ് താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഇദ്ദേഹം അവിവാഹിതനാണ്. വിജയന്റെ നില ഗുരുതരമായി തുടരുകയാണ്. പരേതയായ സുമ അമ്മയാണ്. വിജേഷ് സഹോദരനാണ്.

Tags:    

Similar News