കാരുണ്യ ചികിത്സാപദ്ധതി; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 408.39 കോടി രൂപ

കാരുണ്യ ചികിത്സാപദ്ധതി; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 408.39 കോടി രൂപ

Update: 2024-12-28 02:23 GMT

കൊച്ചി: കാരുണ്യ ചികിത്സാപദ്ധതി കാരുണ്യ ചികിത്സാപദ്ധതിപ്രകാരമുള്ള ചികിത്സ ലഭ്യമാക്കിയ വകയില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും കുടിശ്ശികയായി നല്‍കാനുളളത് 408.39 കോടിരൂപ. 72,29,495 പേരാണ് പദ്ധതിയുടെ ആകെ ഗുണഭോക്താക്കള്‍. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം ഗുണഭോക്താക്കള്‍ (10.13 ലക്ഷം).

ആശുപത്രികള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയുടെ കാര്യത്തിലും മലപ്പുറമാണ് മുന്നില്‍ (93.85 കോടിരൂപ). 2020 ജൂലായ് മുതല്‍ 2024 ഏപ്രില്‍വരെ കാരുണ്യ ചികിത്സാപദ്ധതിക്കായി സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കുമായി 3362.03 കോടിരൂപ നല്‍കിയതായാണ് വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടി.

2019 ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യയോജനയെന്ന ആരോഗ്യസുരക്ഷാപദ്ധതി കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി എന്നപേരില്‍ നടപ്പാക്കിയത്. 2020-21 മുതല്‍ 2023-24 വരെ പദ്ധതിക്കായി ലഭിച്ച കേന്ദ്രസഹായം 545.24 കോടി രൂപയാണ്.

Tags:    

Similar News