മലയാളി വിദ്യാര്‍ത്ഥിനി ഷാര്‍ജയില്‍ അന്തരിച്ചു; ആയിഷയുടെ മരണം ഹൃദയാഘാതമാണ് മരണകാരണം
മലയാളി വിദ്യാര്‍ത്ഥിനി ഷാര്‍ജയില്‍ അന്തരിച്ചു; ആയിഷയുടെ മരണം ഹൃദയാഘാതമാണ് മരണകാരണം
By : സ്വന്തം ലേഖകൻ
Update: 2025-12-26 14:23 GMT
കണ്ണൂര്‍: പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം ഷാര്‍ജയില്‍ അന്തരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആയിഷ. 17 വയസായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഷാര്‍ജയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുഹമ്മദ് സൈഫ് - റുബീന സൈഫ് ദമ്പതികളുടെ മകളാണ് ആയിഷ. മൃതദേഹം ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.