മഴ നനയാതിരിക്കാൻ പാറയുടെ അടിയിൽ കയറി നിന്നു; തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2024-11-04 13:42 GMT
തിരുവനന്തപുരം: നെടുമങ്ങാട് തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തു.
തുടർന്ന് സമീപത്തുള്ള പാറയുടെ അടിയിൽ മഴ നനയാതിരിക്കാൻ കയറി നിൽക്കുന്ന സമയത്ത് മിന്നലേൽക്കുകയായിരുന്നു. മിഥുൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.