ഇടുക്കിയിൽ മണ്ണിടിച്ചിൽ; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; മണ്ണിടിച്ചിലുണ്ടായത് റിസോട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനിടെ

Update: 2025-09-17 11:29 GMT

ഇടുക്കി: മൂന്നാറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ആനച്ചാൽ, ബൈസൺവാലി സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ചിത്തിരപുരത്താണ് സംഭവം. റിസോർട്ട് നിർമാണത്തിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

റിസോർട്ടിനോട് ചേർന്ന് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തുടർന്ന് മണ്ണ് മാന്തി യന്ത്രം കൊണ്ട് നടത്തിയ തിരച്ചിൽ ഒരു മൃതദേഹം കണ്ടെത്തി. തുടർന്ന് അടിമാലി മൂന്നാർ എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിസുരക്ഷാ സേന അംഗങ്ങൾ  നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തിയത്. 

Tags:    

Similar News