ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധന; വാഴത്തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-07-11 12:18 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കരമന സ്വദേശി സജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാണിക്യമം​ഗലത്തെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്മാർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ മൂന്നുദിവസമായി സജീവിനെ കാണാനില്ലായിരുന്നു. വെഞ്ഞാറമൂട്ടിലെ ഒരു ആക്രികടയിൽ ജോലി ചെയ്തുവരികയായിരുന്നു സജീവൻ. വെള്ളിയാഴ്ച വാഴത്തോട്ടത്തിൽ നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്തെ ഫാമിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുരയിടത്തിലെ നീർച്ചാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ ഫാമിലെ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. സംഭവങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Tags:    

Similar News