സിനിമയില്‍ അഭിനയിക്കണം; ജയിലില്‍ കഴിയുന്ന പ്രതിയുടെ മുടിവെട്ടരുതെന്ന് കോടതി

സിനിമയില്‍ അഭിനയിക്കണം; ജയിലില്‍ കഴിയുന്ന പ്രതിയുടെ മുടിവെട്ടരുതെന്ന് കോടതി

Update: 2024-11-07 01:38 GMT

കൊല്ലം: ജില്ലാ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതിയുടെ മുടി വെട്ടരുതെന്നു കോടതി ഉത്തരവ്. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ജ്യോതിയുടെ (38) മുടി ജയിലധികൃതര്‍ വെട്ടരുതെന്നാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ.വി.നൈന ഉത്തരവായത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ അധികൃതര്‍ മുടി വെട്ടാന്‍ ശ്രമിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്.

തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടിയാണ് മുടി വളര്‍ത്തിയതെന്നു പറയുന്നു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ മോശമായി പെരുമാറി എന്നു കാണിച്ചു യുവതി നല്‍കിയ പരാതിയില്‍ കൊല്ലം റെയില്‍വേ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കു വേണ്ടി അഭിഭാഷകരായ വേണു ജെ.പിള്ള, വൈശാഖ് വി.നായര്‍,എസ്.ശ്രീജിത്ത് എന്നിവര്‍ ഹാജരായി.

Tags:    

Similar News