ആർച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ അവാർഡ് ഡോ. മാത്യു പാറയ്ക്കലിന്; ആദരിച്ചത് പൊതുജന സേവനത്തിലെ മികവിന്; പുരസ്കാരം കൈമാറി ആന്ധ്രപ്രദേശ് ഗവർണർ ജസ്‌റ്റിസ് എസ്.അബ്‌ദുൽ നസീർ

Update: 2024-09-30 08:17 GMT

കോട്ടയം: ആർച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ അവാർഡ് കോട്ടയം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ. മാത്യു പാറയ്ക്കലിന് അദ്ദേഹം ആന്ധ്രപ്രദേശ് ഗവർണർ ജസ്‌റ്റിസ് എസ്.അബ്‌ദുൽ നസീർ സമ്മാനിച്ചു. പൊതുജന സേവനത്തിലെ മികവിനാണ് അദ്ദേഹത്തിന് പുരസ്കാരം നൽകി ആദരിച്ചത്.

ഭരണത്തിലിരിക്കുന്നവർ നിയമത്തിന് അതീതരല്ലെന്നും ജനാധിപത്യം നിലനിൽക്കുന്നതിന് ശക്തമായ നിയമവ്യവസ്‌ഥ അനിവാര്യമാണെന്നും പുരസ്കാരം നൽകിയ ജസ്‌റ്റിസ് എസ്.അബ്‌ദുൽ നസീർ അഭിപ്രായപ്പെട്ടു. സമാധാനത്തിനും സമുദായ സൗഹാർദത്തിനും പ്രവർത്തിച്ച മഹദ് വ്യക്തിയായിരുന്നു ബിഷപ് കുര്യാക്കോസ് കുന്നശ്ശേരിയെന്നും, ഡോ. മാത്യു പാറയ്ക്കൽ മനുഷ്യസ്നേഹിയായ ഡോക്ടറാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ ആർച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ട്രസ്റ്റിയും മുൻ അംബാസഡറും ആയ ടി.പി.ശ്രീനിവാസനെ കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ആദരിച്ചു.

കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി അതിരൂപതാ നി യുക്ത‌ മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ, ഗീവർഗീസ് മാർ അപ്രേം, തോമസ് ചാഴികാ ടൻ, മോൻസ് ജോസഫ് എം എൽഎ, ഷെവലിയർ ജോയ് ജോസഫ് കൊടിയന്തറ, ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, സി റിയക് ചാഴികാടൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Tags:    

Similar News