പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ട് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; ഒരാൾ ചികിത്സയിൽ; ദാരുണ സംഭവം മലപ്പുറത്ത്

Update: 2025-01-05 14:33 GMT

മലപ്പുറം: എടക്കരയിൽ പുഴയിൽ കുളിക്കുന്നതിനിടെ അപകടം. ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾക്ക് ദാരുണാന്ത്യം. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ (10)ആണ് മരിച്ചത്.

നാരോകാവിൽ പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങളായ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുട്ടികളെ ഉടൻ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഫിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ജോഫിന്റെ സഹോദരൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Tags:    

Similar News