ലഹരിക്കടിമയായ മകൻ മാതാവിനെ ആക്രമിച്ചു; കൈയ്ക്ക് പരിക്ക്; സംഭവം കോഴിക്കോട്

Update: 2025-07-28 13:27 GMT

താമരശ്ശേരി: പുതുപ്പാടിയില്‍ മാതാവിനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുപ്പാടി മണല്‍ വയലില്‍ പുഴങ്കുന്നുമ്മല്‍ റമീസ് (21)ആണ് മാതാവ് സഫിയയെ കുത്തി പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ സഫിയ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സതേടി.

തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. റമീസ് സഫിയയെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സഫിയയുടെ കൈയ്ക്ക് പരിക്കേറ്റു. റമീസ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും മുമ്പ് രണ്ടു തവണ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നുവെന്നുമാണ് വിവരം. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനക്ക് ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Tags:    

Similar News