ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം കുഞ്ഞനന്തനെ ജയിലിനുള്ളില്‍ തടവുകാരനാക്കി; ഒരു ഇന്ത്യന്‍ പൗരന് ലഭിക്കേണ്ട നീതി കുഞ്ഞനന്തന് ലഭിച്ചില്ലെന്നും ഇ പി ജയരാജന്
ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം കുഞ്ഞനന്തനെ ജയിലിനുള്ളില്‍ തടവുകാരനാക്കി
പാനൂര്‍: ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജന്. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തന് ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇ.പിയുടെ വിവാദ പരാമര്‍ശം.
'വര്‍ഗീയ ശക്തികളും മറ്റു പിന്തിരിപ്പന് ശക്തികളും ചേര്‍ന്നാണ് കുഞ്ഞനന്തനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ധീരതയോടെ അദ്ദേഹം നീണ്ടകാലം ജയില്‍വാസം അനുഭവിച്ചു. നീതിപീഠത്തിന് മുന്നില്‍ സത്യം വെളിപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി. ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം കുഞ്ഞനന്ദനെ ജയിലിനുള്ളില്‍ തടവുകാരനാക്കി. ഒരു ഇന്ത്യന്‍ പൗരന് ലഭിക്കേണ്ട നീതി കുഞ്ഞനന്തന് ലഭിച്ചില്ല. ഭരണകൂട ഭീകരത കുഞ്ഞനന്തനെ തടവറയ്ക്കുള്ളിലാക്കി.' ഇ.പി. ജയരാജന് പറഞ്ഞു.