വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപ്പനക്കായി കഞ്ചാവ് കടത്ത്; യുവാവ് പിടിയിൽ; കണ്ടെടുത്തത് എട്ട് കിലോ കഞ്ചാവ്
നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് വാഹന പരിശോധനക്കിടെ പിടിയിലായ യുവാവിൽ നിന്നും പിടികൂടിയത് എട്ട് കിലോ കഞ്ചാവ്. ബുധനാഴ്ച രാവിലെ പിടികൂടിയത് കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്. പ്രാവച്ചമ്പലം സ്വദേശി റഹീമാണ് (28 ) നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് റേഞ്ച് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ കഞ്ചാവുമായി കണ്ടെത്തിയത്. വിപണിയിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പരാതിയിൽ നിന്നും പിടികൂടിയത്.
ഇതര സംസാഥാനങ്ങളിൽ നിന്നുമാണ് പ്രതി കഞ്ചാവ് കടത്തികൊണ്ട് വന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള വിൽപനയാണ് ലക്ഷ്യമെന്നും എക്സൈസ് റേഞ്ച് സംഘം പറഞ്ഞു. കൂടാതെ, വിവിധ സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ് റഹീമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യകതമാക്കി.
പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്ത് ജെ.എസ്, അസിസ്റ്റൻറ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽ കൃഷ്ണ , പ്രസന്നൻ , മനുലാൽ, മുഹമ്മദ് അനീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജീന, ശ്രീജ എന്നിവർ പങ്കെടുത്തു.