വീട്ടിലെ വൈദ്യുതി ലൈനില്‍ നിന്നു പന്നിക്കു കെണിച്ചുവച്ചു; ഷോക്കേറ്റ് പിടഞ്ഞ് അമ്മ; ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്; മകന്‍ അറസ്റ്റില്‍

വീട്ടിലെ വൈദ്യുതി ലൈനില്‍ നിന്നു പന്നിക്കു കെണിച്ചുവച്ചു; ഷോക്കേറ്റ് പിടഞ്ഞ് അമ്മ

Update: 2025-07-05 15:53 GMT

വാണിയംകുളം: വീടിനോടു ചേര്‍ന്നുള്ള വൈദ്യുതി ലൈനില്‍നിന്നു പന്നിക്ക് വച്ച കെണിയില്‍നിന്നു വയോധികയ്ക്ക് ഷോക്കേറ്റ സംഭവത്തില്‍ മകന്‍ അറസ്റ്റിലായി. ഷോക്കേറ്റ വാണിയംകുളം പനയൂര്‍ ആറമ്പറ്റ വീട്ടില്‍ മാലതിയുടെ (65) മകന്‍ പ്രേംകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറാണ് വൈദ്യുതി കെണി സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 7ന് സമീപത്തുള്ള സൊസൈറ്റിയിലേക്ക് പാലുമായി പോകുകയായിരുന്ന ബന്ധുവും അയല്‍വാസിയുമായ ഷീബയാണ് മാലതി ഷോക്കേറ്റ് പിടയുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മോഹനന്‍, വിജയകുമാര്‍ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ എത്തി ഉണങ്ങിയ മരക്കഷ്ണം എടുത്തടിച്ചാണ് വൈദ്യുത കമ്പിയില്‍നിന്നുള്ള ബന്ധം വിച്ഛേദിച്ചത്.

തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ മാലതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മാലതിക്ക് ഇടതു കൈയില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വീടിന് മുന്നിലുള്ള വൈദ്യുതി പോസ്റ്റില്‍ നിന്നാണ് പ്രേംകുമാര്‍ വൈദ്യുതി കണക്ഷന്‍ എടുത്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തിിയട്ടണ്ട്.

വീട്ടു പരിസരത്ത് സ്ഥിരമായി കാട്ടുപന്നിശല്യം ഉണ്ടെന്നും അതിനാലാണ് പന്നിക്കെണി സ്ഥാപിച്ചത് എന്നുമാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി.

Tags:    

Similar News