'എൻ പേര് പടയപ്പ..'; ജനവാസ മേഖലയിൽ വീണ്ടും ഭീതി പടർത്തി കാട്ടുകൊമ്പൻ; പരിഭ്രാന്തിയിൽ നാട്ടുകാർ; പാഞ്ഞെടുത്ത് ആളുകൾക്കിടയിൽ ഇറങ്ങിയതും തുരത്തി ഓടിച്ചു

Update: 2025-07-05 09:37 GMT

മൂന്നാ‌ർ: മൂന്നാറിനെ വിറപ്പിക്കുന്ന പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മാട്ടുപ്പെട്ടിയിലാണ് ഇന്നലെ രാത്രി കാട്ടാന വന്നത്. ആളുകൾക്കിടയിലൂടെ എത്തിയ പടയപ്പയെ ബഹളം വെച്ച് തുരത്തുകയായിരുന്നു. ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ആന എത്തിയത്. ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ ആന മൂന്നാറിലെ ഗൂഡാര്‍വിള എസ്റ്റേറ്റിൽ എത്തി വ്യാപക കൃഷിനാശം വരുത്തിയിരുന്നു. ആളുകൾ ബഹളംവെച്ചതോടെ റോഡിലേക്കിറങ്ങിയ പടയപ്പ ഏറെ സമയത്തിന് ശേഷമാണ് കാടുകയറിയത്. ഈ സംഭവത്തിന് മുമ്പ് നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിൽ വിദ്യാർത്ഥികളുമായി എത്തിയ സ്ക്കൂൾ ബസിനു മുന്നിൽ പടയപ്പ പാഞ്ഞെടുത്തിരിന്നു. നിരന്തരമുള്ള ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Similar News