അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി മധ്യവയസ്‌കൻ പിടിയിൽ; എക്‌സൈസ് സംഘം പിടിച്ചെടുത്തത് 27.5 ലിറ്റർ മദ്യം; സംഭവം മലപ്പുറത്ത്

Update: 2024-10-03 09:08 GMT

മലപ്പുറം: അനധികൃത വിൽപ്പനക്കായി ശേഖരിച്ച് വെച്ച ഇന്ത്യൻ നിർമിത വിദേശമദ്യവുമായി മധ്യവയസ്‌കൻ പിടിയിൽ. ഉള്ളണം കൂട്ടുമൂച്ചി റോഡിനടുത്ത് മുണ്ടിയൻ കാവ് സ്‌കൂൾ റോഡിന് സമീപത്തെ എ.കൃഷ്ണനാണ് (55) ആണ് എക്‌സൈസിന്റെ പിടിയിലായത്.

വിൽപനക്കായി ശേഖരിച്ചുവച്ച 27.5 ലിറ്റർ മദ്യം അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി എക്‌സൈസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

പരപ്പനങ്ങാടി എക്‌സൈസ് റേഞ്ചിലെ അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിനേശനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സിവിൽ എക്‌സൈസ് ഓഫിസർമാരായ ജനരാജ്, ജിഷ്‌നാദ്, വനിത സിവിൽ എക്‌സൈസ് ഓഫിസർ ഐശ്വര്യ, എക്‌സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവർ ഓപറേഷന് നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടിയിലെ സമാനമായി അനതികൃതമായി വിൽപ്പന നടത്തുന്നതിനായി വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടിയിരുന്നു. മലപ്പുറം കൊണ്ടോട്ടി കൊണ്ടോട്ടി സ്വദേശി രാജേഷാണ് വീട്ടിൽ വിദേശ മദ്യം അനതികൃതമായി സൂക്ഷിച്ചത്.

വീടിന് പിന്‍വശത്തെ മുറ്റത്ത് ഇന്റര്‍ലോക്ക് പതിച്ച് അതിനടിയിലായിരുന്നു മദ്യം സൂക്ഷിക്കുന്നതിനായി അറകളൊരുക്കിയിരുന്നത്. ഇതിനായി രണ്ട് അറകളാണ് പ്രതി രാജേഷ് സജ്ജീകരിച്ചിരുന്നത്. ഇതിനായി മദ്യം സൂക്ഷിച്ച അറകളുള്ള ഭാഗത്ത് വീട്ടിലെ വളര്‍ത്തുനായയെ കെട്ടിയിട്ടു.

മദ്യം സൂക്ഷിച്ച അറയക്ക് മുകളിൽ ഗ്രില്ലുണ്ടാക്കി അതിലാണ് നായയെ വളർത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറകളിൽ മദ്യ കുപ്പികൾ കണ്ടെത്തിയത്.

Tags:    

Similar News