ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച പ്രതി അറസ്റ്റിൽ; പിടിയിലായത് പത്തനംതിട്ട സ്വദേശി; പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്

Update: 2024-11-06 11:16 GMT

കൊച്ചി: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണി സന്ദേശം അയച്ചയാള്‍ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്ന് പ്രതി ഹരിലാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി കൊലപാതക ശ്രമം അടക്കം 10 ഓളം കേസുകളുണ്ട്. പ്രതിയെ എറണാകുളം സെൻട്രൽ പോലീസിന് കൈമാറും.

ഇന്നലെയാണ് നാടിനെ ഭീതിയിലാക്കിയ സംഭവം നടന്നത്. രാവിലെ ഇയാൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. തൻ്റെ കാശ് മുഴുവൻ പോയെന്നായിരുന്നു പറഞ്ഞത്. പക്ഷെ പോലീസ് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണെന്നും അറിഞ്ഞത്.

തുടർന്ന് ഇയാൾ യാത്ര ചെയ്യുന്നതിനിടെയാണ് മൂന്ന് ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തുന്നത്. പോലീസ് ആസ്ഥാനത്ത് വിളിക്കുന്നതിന് മുമ്പ് ഇയാൾ കൊച്ചി കൺട്രോൾ റൂമിലും വിളിച്ചിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിലെ തട്ടുകടയിൽ ജോലിക്ക് വന്നയാളാണ് ഹരിലാൽ ലഭിക്കുന്ന വിവരങ്ങൾ.

Tags:    

Similar News