എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വീഴ്ചയിലുണ്ടായ പരിക്കില്‍ നിന്നും സുഖംപ്രാപിക്കുന്നു; സന്ദര്‍ശകരെ ഒഴിവാക്കി വിശ്രമം
By : സ്വന്തം ലേഖകൻ
Update: 2025-04-29 07:27 GMT
കോട്ടയം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വീഴ്ചയിലുണ്ടായ പരിക്കില്‍ നിന്നും സുഖംപ്രാപിക്കുന്നു. കോട്ടയത്തെ ആശുപത്രിയില്‍ സുകുമാരന്‍ നായര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിന് ശേഷം ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറി. ശസ്ത്രക്രിയയിലൂടെ കാലിന്റെ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. നിലവില്‍ ചെറുതായി നടക്കാനും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തല്ക്കാലം സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ് സുകുമാരന്‍ നായര്‍. എന്‍ എസ് എസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും മറ്റും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്.