സ്ത്രീകളെ ബഹുമാനിക്കുന്നതിനാലാണ് ഹേമ കമ്മിറ്റിയില്‍ തന്റെ പേര് വരാത്തതെന്ന് ഗണേഷ് കുമാര്‍; കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതികള്‍ ഉടന്‍ നടപ്പാക്കില്ലെന്നും മന്ത്രി

Update: 2026-01-26 06:03 GMT

തിരുവനന്തപുരം: സ്ത്രീകളോടുള്ള തന്റെ ബഹുമാനവും ആദരവുമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെടാത്തതിന് കാരണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ആദരവോടെ മാത്രമേ അവരോട് ഇടപെടാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദൂരദര്‍ശന്റെ 'ഡിഡി ടോക്സ്' എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഗണേഷ് കുമാറിന്റെ ഈ പ്രതികരണം.

വാഹന നിയമങ്ങള്‍ ലഘൂകരിക്കും; സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ല മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ പുതിയ ഭേദഗതികള്‍ കേരളത്തില്‍ അതേപടി ഉടന്‍ നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ മാത്രമേ അപകടങ്ങള്‍ കുറയുകയുള്ളൂ എങ്കിലും, സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല. ഭേദഗതികള്‍ ലഘൂകരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുമായി ചര്‍ച്ച നടത്തും. ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Similar News