കെ.എസ്.ആർ.ടി.സി ബസിൽ പരിശോധന; വാളയാർ ചെക്ക്പോസ്റ്റിൽ 4.120 കിലോ ഗ്രാം കഞ്ചാവുമായി 19കാരൻ പിടിയിൽ

Update: 2025-09-10 14:31 GMT

പാലക്കാട്: കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് 4.120 കിലോ ഗ്രാം കഞ്ചാവുമായി കോട്ടയം സ്വദേശിയെ വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടികൂടി. കോട്ടയം പനച്ചിക്കാട് വില്ലേജിൽ പൂവത്തത്തരുത്ത് ദേശത്ത് പുത്തൻപറമ്പിൽ വീട്ടിൽ അഫ്സൽ (19) ആണ് ചൊവ്വാഴ്ച നടന്ന വാഹന പരിശോധനയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. രമേശിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ പ്രേമാനന്ദകുമാറും സംഘവുമാണ് പരിശോധന നടത്തിയത്. ബസ്സിലെ യാത്രക്കാരനായിരുന്ന പ്രതിയെ സംശയം തോന്നി വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോഹരൻ, ഷിബു കുമാർ, ഗ്രേഡ് പ്രിൻറിവ് ഓഫീസർ സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, സുബിൻ, അശ്വന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജിനി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. 

Tags:    

Similar News