വിഴിഞ്ഞത്ത് പാചക വാതക സിലിണ്ടർ ചോർന്ന് തീപിടുത്തം; മില്ലിലെ സ്വിച്ച് ബോർഡും ഉപകരണങ്ങളും കത്തിനശിച്ചു; പുക ഉയരുന്നത് കണ്ട് ഓടിയെത്തി നാട്ടുകാർ; വ്യാപക നാശനഷ്ടം

Update: 2025-04-21 09:52 GMT

തിരുവനന്തപുരം: അരി വറുക്കുന്ന മില്ലിലെ പാചക വാതക സിലിണ്ടർ ചോർന്ന് തീപിടുത്തം. വിഴിഞ്ഞത്താണ് സംഭവം നടന്നത്. ചൊവ്വര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫ്ലോർ മില്ലിലാണ് അപകടം ഉണ്ടായത്. അരി വറുക്കുന്നതിള്ള മെഷീനിൽ ഘടിപ്പിച്ച് ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറിനാണ് ലീക്ക് പറ്റി തീപിടിച്ചത്. ഒഴിവായത് വൻ ദുരന്തമെന്നും നാട്ടുകാർ പറഞ്ഞു.

മില്ലിൽ നിന്നും പുക ഉയർന്നതോടെ സമീപത്തുണ്ടായിരുന്നവർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. എന്നാൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും സിലിണ്ടറിലെ ഗ്യാസ് തീർന്ന് തീ അണഞ്ഞിരുന്നു. സമീപമാകെ തീ പടർന്നതോടെ മില്ലിനുള്ളിലെ സ്വിച്ച് ബോർഡും മറ്റും കത്തി നശിച്ചു. പുറത്തേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ല. സംഭവത്തെ തുടർന്ന് പോലീസും സ്ഥലത്തെത്തി.

Tags:    

Similar News