ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട വയോധികനോട് ഒരു മോതിരം എനിക്കും പണിയണം; ഇത് സ്വര്‍ണപ്പണിക്കാരനെ കാണിക്കാന്‍ തരാമോ എന്നു ചോദ്യം; കബളിപ്പിച്ച് സ്വര്‍ണമോതിരം കവര്‍ന്നയാള്‍ അറസ്റ്റില്‍

കബളിപ്പിച്ച് സ്വര്‍ണമോതിരം കവര്‍ന്നയാള്‍ അറസ്റ്റില്‍

Update: 2026-01-29 07:37 GMT

തളിപ്പറമ്പ്: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട വയോധികനെ പറ്റിച്ച് അരപ്പവന്‍ സ്വര്‍ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍.

വളപട്ടണം സ്വദേശിയും കോഴിക്കോട് മാങ്കാവ് താമസക്കാരനുമായ താഹ(50) യാണ് പിടിയിലായത്. തളിപ്പറമ്പില്‍ എത്തിയ ശേഷം ന്യൂസ് കോര്‍ണറിന് സമീപം വെച്ച് നാരായണന്റെ കൈവിരലില്‍ ഉണ്ടായിരുന്നതുപോലുള്ള ഒരു മോതിരം എനിക്കും പണിയണമെന്നും ഇത് സ്വര്‍ണപ്പണിക്കാരനെ കാണിക്കാന്‍ തരാമോ എന്ന് ചോദിച്ച് വാങ്ങിയ ശേഷം ഇപ്പോള്‍ വരാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.

പയ്യാവൂരിലെയും തളിപ്പറമ്പിലെയും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വയോധികരെ പരിചയപ്പെട്ട് പ്രലോഭിപ്പിച്ച് തട്ടിപ്പുനടത്തലാണ് ഇയാളുടെ സ്ഥിരം രീതിയെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, പോലീസുദ്യോഗസ്ഥരായ ബിജേഷ്, സുജേഷ്, ജെയ്മോന്‍ എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News