സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടുക്കിയിൽ അതീവ ജാഗ്രത; മുന്നറിയിപ്പ് നൽകി അധികൃതർ

Update: 2025-10-28 13:23 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് നിലവിലുള്ളത്. ഈ ജില്ലകളിൽ നാളെയും മഴ തുടരാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോൻതാ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കാതെ വടക്കോട്ട് നീങ്ങുന്നതനുസരിച്ച് സംസ്ഥാനത്തെ മഴയുടെ ശക്തിയിൽ കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ഖനനത്തിനും മണ്ണെടുപ്പിനും താൽക്കാലിക നിരോധനമേർപ്പെടുത്തി. ഇടുക്കിയിലെ ദേവികുളം താലൂക്കിലെ ഖനന പ്രവർത്തനങ്ങൾ പൂർണമായും നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. 

Tags:    

Similar News