സൗദിയിൽ തകർത്തുപെയ്ത് മഴ; റോഡുകളിൽ മുഴുവൻ വെള്ളക്കെട്ട്; നിരവധി വാഹനങ്ങൾ മുങ്ങി; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2025-12-16 10:53 GMT
റിയാദ്: സൗദി അറേബ്യയിൽ രാജ്യവ്യാപകമായി കനത്ത മഴ തുടരുന്നു. തലസ്ഥാനമായ റിയാദ് ഉൾപ്പെടെ വിവിധ പ്രവിശ്യകളിൽ ശക്തമായ വെള്ളക്കെട്ടും ഒഴുക്കും രൂക്ഷമാണ്. ഇത് ഗതാഗതത്തെ സാരമായി ബാധിക്കുകയും നിരവധി വാഹനാപകടങ്ങൾക്ക് കാരണമാവുകയും ചെയ്തു. വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾ മുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായതോടെ സാധാരണ ജനജീവിതം താറുമാറായി. അപ്രതീക്ഷിതമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗത സ്തംഭനവും രൂക്ഷമായിട്ടുണ്ട്.