രാവിലെ കൂട്ടിൽ നോക്കിയപ്പോൾ കണ്ടത് വേദനിപ്പിക്കുന്ന കാഴ്ച; മുട്ടക്കോഴികളെ ചത്ത നിലയിൽ കണ്ടെത്തി; അജ്ഞാത ജീവി കടിച്ചതെന്ന് സംശയം; സംഭവം അമ്പലപ്പുഴയിൽ
By : സ്വന്തം ലേഖകൻ
Update: 2025-08-23 14:02 GMT
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് 14-ാം വാർഡിൽ കണ്ണൻ തോടത്ത് വീട്ടിൽ കണ്ണപ്പന്റെ 40-ൽ അധികം മുട്ടക്കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
കണ്ണപ്പൻ രണ്ട് കൂടുകളിലായി 80-ൽ അധികം മുട്ടക്കോഴികളെയാണ് വളർത്തിയിരുന്നത്. ഇതിൽ ഒരു കൂട്ടിലുണ്ടായിരുന്ന കോഴികളെയാണ് ജീവി ആക്രമിച്ചത്. കോഴികൾ ചത്തുകിടക്കുന്ന വിവരം അറിഞ്ഞെത്തിയ നാട്ടുകാർ സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തി. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അജ്ഞാത ജീവി ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.