കട്ടിലിലെ പുതപ്പ് ശരിയാക്കുന്നതിനിടെ പാമ്പ് കടിയേറ്റ ഗൃഹനാഥൻ മരിച്ചു; സംഭവം ആലപ്പുഴയിൽ

Update: 2025-10-03 14:20 GMT

ആലപ്പുഴ: ചേർത്തലയിൽ കിടക്കാനായി കട്ടിലില്‍ ഉണ്ടായിരുന്ന ബെഡ് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു. ചേർത്തല പള്ളിപ്പുറം സ്വദേശി സുരേഷ് ബാബു (70) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

ഉച്ചയ്ക്ക് വിശ്രമിക്കാനായി കട്ടിലിലെ പുതപ്പ് ശരിയാക്കുന്നതിനിടെയാണ് സുരേഷ് ബാബുവിനെ പാമ്പ് കടിച്ചത്. കാലിലാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര ചടങ്ങുകൾ പൂർത്തിയായി. ഭാര്യ: രേണുക. മക്കൾ: സ്മേര, സ്മിത, കണ്ണൻ.

Tags:    

Similar News