വാക്കുതർക്കം; ഹോട്ടല്‍ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഹോട്ടലുടമ പിടിയിൽ; സംഭവം തിരുവനന്തപുരത്ത്

Update: 2025-04-15 12:30 GMT

തിരുവനന്തപുരം: വർക്കല നരിക്കല്ലുമുക്കില്‍ ഹോട്ടല്‍ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ പ്രതി പിടിയിൽ. നരിക്കല്ലുമുക്കിലെ അല്‍ ജസീര്‍ ഹോട്ടൽ ഉടമയായ ജസീറാണ് വർക്കല പോലീസിന്റെ പിടിയിലായത്. വക്കം പുത്തന്‍വിളയില്‍ അമ്പാടിയില്‍ ഷാജി(42)ക്കാണ് കുത്തേറ്റത്. മുഖത്ത് കുത്തേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

വര്‍ക്കല നരിക്കല്ലുമുക്കിലെ അല്‍ ജസീര്‍ ഹോട്ടലിലെ തൊഴിലാളിയാണ് ഷാജി. ഹോട്ടലുടമ ജസീറും തൊഴിലാളിയായ ഷാജിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഹോട്ടലുടമ തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തെ നടത്തി വരികയാണ്. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് സൂചന. 

Tags:    

Similar News