തേങ്ങ ചിരകവെ അബദ്ധത്തിൽ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി; കഴുത്ത് മുറുകി വീട്ടമ്മക്ക് ദാരുണാന്ത്യം

Update: 2024-11-13 13:00 GMT

കുമ്പള: കാസർകോട് ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി വീട്ടമ്മ മരിച്ചു. പൂണെയിൽ വ്യാപാരിയായ ഉപ്പള ഗേറ്റ് അപ്ന ഗല്ലിയിലെ ഇബ്രാഹിമിന്റെ ഭാര്യ മൈമൂന (47) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഗ്രൈൻഡറിൽ തേങ്ങ ചിരകവിയാണ് അപകടമുണ്ടായത്.

പ്രഭാതഭക്ഷണത്തിനായി ഗ്രൈൻഡറിൽ തേങ്ങ ചിരകവെ അബദ്ധത്തിൽ യന്ത്രത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. തുടർന്ന് കഴുത്ത് മുറുകി മരണം സംഭവിക്കുകയുമായിരുന്നു.

Tags:    

Similar News