പരിസരം മുഴുവൻ ദുർഗന്ധം; തീരം കാണാൻ എത്തിയവർ മൂക്ക് പൊത്തി; പിന്നാലെ ആ ഭീകരമായ കാഴ്ച കണ്ട് അമ്പരപ്പ്; അമ്പലപ്പുഴയിൽ സംഭവിച്ചത്!

Update: 2025-06-18 15:12 GMT

അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടിയിൽ കഴിഞ്ഞ ദിവസം അടിഞ്ഞ കൂറ്റൻ നീലത്തിമിംഗലത്തിന്റെ ജഡം മറവ് ചെയ്തു. കഴിഞ്ഞ ദിവസം അടിഞ്ഞ തീരത്തിന് തൊട്ടടുത്തായി ക്രെയിനുപയോഗിച്ച് വലിയ കുഴിയെടുത്താണ് ജഡം മറവ് ചെയ്തത്. സർക്കാർ വക ഭൂമിയാണിത്. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

ജഡം ജെ സി ബി ഉപയോഗിച്ച് പല കഷണങ്ങളാക്കിയാണ് മറവ് ചെയ്തത്. അഴുകിയ ജഡം മുറിച്ചതോടെ പ്രദേശമെങ്ങും അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെട്ടത്. ഏകദേശം അര കിലോ മീറ്ററോളം ദൂരം ദുർഗന്ധമായിരുന്നു.

പ്രദേശവാസികൾക്ക് വീടുകളിൽ ഭക്ഷണമുണ്ടാക്കാനോ കഴിക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു. ഇന്ന് രാവിലെ മുതലാണ് ജഡം മറവ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. മരണ കാരണം അറിയാൻ ജഡത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. ഇതിന്റെ ഫോറൻസിക് പരിശോധനാ ഫലമറിയാൻ ഒരാഴ്ച വേണ്ടി വരും. ഇതിനു ശേഷം മാത്രമേ മരണ കാരണമറിയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.

Tags:    

Similar News