കുളിക്കടവിലെ ആ കാഴ്ച കണ്ട് ആളുകൾ ഒന്ന് ഭയന്നു; ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് ഒരു കൂറ്റൻ അതിഥി; പരിഭ്രാന്തിക്കൊടുവിൽ ചാക്കിലാക്കി!

Update: 2025-05-31 11:07 GMT
കുളിക്കടവിലെ ആ കാഴ്ച കണ്ട് ആളുകൾ ഒന്ന് ഭയന്നു; ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് ഒരു കൂറ്റൻ അതിഥി; പരിഭ്രാന്തിക്കൊടുവിൽ ചാക്കിലാക്കി!
  • whatsapp icon

കൊച്ചി: കോതമംഗലത്ത് ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകി എത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷിച്ച് നാട്ടുകാരും അധികൃതരും. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിനു സമീപത്തെ കുളിക്കടവിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കുളിക്കാനെത്തിയ നാട്ടുകാരാണ് പാമ്പിനെ ആദ്യം കണ്ടത്.

കുട്ടമ്പുഴ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഷൈൻ ഉൾപ്പെടെയുള്ള വനപാലക സംഘമെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. പെൺ ഇനത്തിൽ പെട്ടതും 15 കിലോയോളം തൂക്കം വരുന്നതുമായ പാമ്പിനെ വനത്തിൽ തുറന്നു വിടുമെന്നും അറിയിച്ചു.

Tags:    

Similar News