ഫോൺ വഴി വാക്കുതർക്കം; പിന്നാലെ കൊടുംക്രൂരത; പത്തനംതിട്ടയിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; കാരണം വ്യക്തമല്ല; യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-04-07 12:10 GMT
പത്തനംതിട്ട: സ്വന്തം ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചതായി വിവരങ്ങൾ. കൊടുമൺ ഐക്കാട് ആണ് സംഭവം നടന്നത്. പന്തളം സ്വദേശി വിജയാ സോണിക്കാണ് കുത്തേറ്റത്. ഭർത്താവ് ബിപിൻ തോമസാണ് ആക്രമിച്ചത്. പരിക്കേറ്റ യുവതിയെ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിൽ എത്തിയാണ് ഭർത്താവ് കൊടും ക്രൂരത അഴിച്ചുവിട്ടത്. ഇവർ തമ്മിൽ കഴിഞ്ഞദിവസം ഫോൺവഴി നല്ല വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
പന്തളം സ്വദേശിയായ യുവതി ഐക്കാടുള്ള വീട്ടിലാണ് ജോലി ചെയ്തിരുന്നത്. സംഭവത്തിൽ പ്രതിയെ കൊടുമൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.