ഐ എ എസ് തലപ്പത്ത് മാറ്റം; എം ജി രാജമാണിക്യം റവന്യു സെക്രട്ടറി; ഡോ. വിനയ് ഗോയലിന് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് എംഡിയുടെ അധിക ചുമതല
എം ജി രാജമാണിക്യം റവന്യു സെക്രട്ടറി
Update: 2025-06-20 15:48 GMT
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. റവന്യൂ ദുരന്ത നിവാരണ വകുപ്പു സെക്രട്ടറിയായി എം.ജി. രാജമാണിക്യത്തെ നിയമിച്ചു. പഠനാവധി കഴിഞ്ഞു മടങ്ങിയെത്തിയതിനു പിന്നാലെയാണ് നിയമനം.
ഹൗസിംഗ്, റവന്യൂ (ദേവസ്വം), ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുകളുടെ സെക്രട്ടറി, സപ്ലൈകോ ചെയര്മാന് എന്നീ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്. ഗുരൂവായൂര്‍, കൂടല്‍ മാണിക്യം ദേവസ്വം ചുമതലയും രാജമാണിക്യത്തിനാണ്.
കെ. ഹിമയെ സിവില്‍ സപ്ലൈസ് കമ്മീഷണറായി മാറ്റി നിയമിച്ചു. നിലവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് മാനേജിംഗ് ഡയറക്ടറായിരുന്നു. എന്‍എച്ച്എം മിഷന് ഡയറക്ടര്‍ ഡോ. വിനയ് ഗോയലിന് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് എംഡിയുടെ അധിക ചുമതല നല്കി. മോദ് ഷഫീഖിന് ചരക്കുസേവന നികുതി അഡീഷണല്‍ കമ്മീഷണറുടെ അധിക ചുമതല നല്കി.