പെണ്മക്കളെ പീഡിപ്പിച്ചു; രണ്ട് വ്യത്യസ്ത കേസുകളില്‍ പിതാക്കന്മാര്ക്ക് കഠിന തടവും പിഴയും
പെണ്മക്കളെ പീഡിപ്പിച്ചു; പിതാക്കന്മാര്ക്ക് കഠിന തടവും പിഴയും
By : സ്വന്തം ലേഖകൻ
Update: 2024-10-24 00:49 GMT
ചെറുതോണി/പാലാ: പെണ്മക്കളെ പീഡിപ്പിച്ച കേസില്‍ പിതാക്കന്മാര്ക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. രണ്ട് വ്യത്യസ്ത കേസുകളിലാണ് കോടതിയുടെ നടപടി. മകളെ പീഡിപ്പിച്ച അറുപത്താറുകാരനെ 72 വര്‍ഷം കഠിനതടവും 1.80 ലക്ഷം രൂപ പിഴയും ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.
ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും അഡിഷനല്‍ ജില്ലാ കോടതി രണ്ട് (സ്പെഷല്‍) ജഡ്ജി ജെ.നാസര്‍ വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിറിള്‍ തോമസ് പാറപ്പുറം ഹാജരായി.