ഭാര്യ വിളിക്കാന്‍ ഫോണ്‍ തരുമോ എന്നു ചോദിച്ചു; ഫോണില്‍ സംസാരിച്ച യുവാവ് നടന്നു തുടങ്ങിയ ശേഷം ഓടി; കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയുടെ ഐ ഫോണ്‍ തട്ടിയെടുത്തു

കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയുടെ ഐ ഫോണ്‍ തട്ടിയെടുത്തു

Update: 2025-07-12 08:11 GMT

കാഞ്ഞങ്ങാട്: കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയുടെ ഐ ഫോണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കോട്ടച്ചേരി കുന്നുമ്മല്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി ഋതികിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ആള്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

ഋതിക് കഴിഞ്ഞ ദിവസം ഉച്ചയോടെ കാഞ്ഞങ്ങാട് ടിബി റോഡ് ഭാഗത്ത് നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകുന്നതിനിടെ എതിരെ വന്ന ആള്‍ സുഖമില്ലാതെ ആശുപത്രിയിലുള്ള ഭാര്യ വിളിക്കാന്‍ ഫോണ്‍ തരുമോ എന്നാവശ്യപ്പെട്ടു. അത്യാവശ്യകാര്യമായതിനാല്‍ വിദ്യാര്‍ഥി ഫോണ്‍ നല്‍കി. ഫോണില്‍ സംസാരിച്ചുകൊണ്ട് മോഷ്ടാവ് പതുക്കെ നടന്നുനീങ്ങിയ ശേഷം ഓടുകയായിരുന്നു. വിദ്യാര്‍ഥി അരകിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയാണുണ്ടായത്.

ഫോണ്‍, തട്ടിയെടുത്തു, ഐഫോണ്‍

Tags:    

Similar News