വഖഫ് സംരക്ഷണ റാലിയിലേക്ക് സാദിഖലി തങ്ങളെ ക്ഷണിച്ചില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടിയില്‍ നിന്ന് പിന്മാറി; സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗം എതിര്‍ത്തതോടെ പിന്‍മാറ്റം
വഖഫ് സംരക്ഷണ റാലിയിലേക്ക് സാദിഖലി തങ്ങളെ ക്ഷണിച്ചില്ല
കൊച്ചി: കലൂരില്‍ നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പങ്കെടുക്കില്ല. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിക്ക് ക്ഷണിക്കാത്തതിനെത്തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിട്ടുനില്‍ക്കുന്നത്. തങ്ങളെ ക്ഷണിക്കാത്തത് ശ്രദ്ധയില്‍ പെട്ടതോടെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം.
ജിഫ്രി മുത്തുക്കോയ തങ്ങളാണ് സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുല്‍ ഉലമ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കലൂരില്‍ സമ്മേളനം നടത്തുന്നത്.
സമ്മേളനത്തില്‍ സഹകരിക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും വ്യക്തമാക്കിയിരുന്നു. ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവിയാണ് നിലപാട് വ്യക്തമാക്കിയത്. പാണക്കാട് തങ്ങന്മാരില്ലാതെ ഒരു സുന്നി ഐക്യത്തിന് പ്രസക്തിയില്ലന്നും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി വ്യക്തമാക്കിയിരുന്നു. സമസ്തയിലെ ലീഗ് അനുകൂല വിഭാഗവും പരിപാടിയില്‍ നിന്ന് വിട്ടുനിന്നേക്കും.