ജോസ് കെ മാണി എംപിയുടെ മകള്‍ റിതിക വിവാഹിതയായി; പാലായില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു
പാലാ: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പിയുടെയും, നിഷ ജോസിന്റെയും മകള്‍ റിതികയും, കോട്ടയം കണിയാംകുളം ബിജു മാണിയുടേയും - സിമി ബിജുവിന്റെയും മകന്‍ കെവിനും വിവാഹിതരായി. പാലാ ബേസ് ഇലവണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ സത്ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.
മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, പി.പ്രസാദ്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, ജി.ആര്‍.അനില്‍ , കെ.രാജന്‍, വി.അബ്ദുറഹ്‌മാന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍, മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍, കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ പി.ജെ.ജോസഫ്, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ് ,ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ടി.എ.ഷാജി, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റിസ് സിറിയക് ജോസഫ്, സി.എം.പി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍, എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.