പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കളെ പോലെ തുല്യാവകാശം; ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമത്തില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമത്തില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

Update: 2025-07-08 12:51 GMT

കൊച്ചി: ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമത്തില്‍ സുപ്രധാന ഉത്തരുമായി ഹൈക്കോടതി. പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കളെ പോലെ തുല്യാവകാശമുണ്ടെന്നാണ് ഹൈക്കോടതി വിധിച്ചത്. കോഴിക്കോട് സ്വദേശികളായ സഹോദരിമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിധി. പിതൃസ്വത്തില്‍ ആണ്‍മക്കളെ പോലെ അവകാശമുണ്ടെന്ന് കാണിച്ചാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

2005ലെ പാര്‍ലമെന്റ് പാസാക്കിയ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വ്യവസ്ഥയാണ് ഇക്കാര്യത്തില്‍ ബാധകമാവുക എന്നും കോടതി വ്യക്തമാക്കി. 2004 ഡിസംബറിനു ശേഷം മരിച്ച ഹിന്ദുവിന്റെ പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും അവകാശമുണ്ട് എന്നാണ് കോടതി നിരീക്ഷിച്ചത്. 1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിര്‍ത്തലാക്കല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും കേന്ദ്രനിയമത്തിന് മുന്നില്‍ ബാധകമല്ല എന്നും ഹൈക്കോടതിയുടെ മുന്നില്‍ വാദമുണ്ടായി.

അവിഭക്ത സ്വത്തില്‍ ജന്‍മാവകാശമുന്നയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് കേരള നിയമത്തിലെ മൂന്നാംവകുപ്പില്‍ പറയുന്നത്. എന്നാല്‍ കേന്ദ്രനിയമം നിലവില്‍ വന്നതോടെ ഇതെല്ലാം ബാധകമല്ലാതായി മാറി. കോഴിക്കോട് സ്വദേശികളായ സഹോദരിമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിധി. 

Tags:    

Similar News